തമിഴ് സ്‌റ്റൈലില്‍ സിംപിളായി തയ്യാറാക്കാം കിടിലന്‍ തൈര് വട

തമിഴ് സ്‌റ്റൈലില്‍ സിംപിളായി തയ്യാറാക്കാം കിടിലന്‍ തൈര് വട. രുചിയൂറും തൈര് വട സിംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉഴുന്ന് – 1കപ്പ്

ഇഞ്ചി – ഒരു ചെറിയ കഷ്ണം

പച്ചമുളക് – 2

കറിവേപ്പില

ഉപ്പ്

വെളിച്ചെണ്ണ

തൈര് – 1/2 ലിറ്റര്‍

വറുത്തിടാന്‍

കടുക് – 1/2 ടീസ്പൂണ്‍

ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂണ്‍

കറിവേപ്പില

മുളക് – 2

പച്ചമുളക് – 1

ഇഞ്ചി – 1 ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ഉഴുന്നു വട ഉണ്ടാക്കുക.

അതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തില്‍ വടയിട്ടു 10 മിനിറ്റു മാറ്റി വയ്ക്കുക.

തൈരു നന്നായി ഉടച്ചെടുക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം അതില്‍ ഉഴുന്നുവട വെള്ളത്തില്‍ നിന്നും എടുത്തു നന്നായി വെള്ളം കളഞ്ഞതിനു ശേഷം തൈരില്‍ ഇട്ട് നന്നായി യോജിപ്പിക്കുക.

അവസാനം വറുത്തിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News