ശാലിനിക്ക് ആഡംബര എസ് യു വി സമ്മാനിച്ച് അജിത്ത്; കളക്ഷനിലേക്കെത്തുന്നത് കോടികൾ വിലയുള്ള ലെക്സസ് ആർഎക്സ് 350

ajit gifted new suv

ആഡംബരക്കാറുകൾ എന്നത് എപ്പോഴും സൂപ്പർ താരങ്ങൾക്ക് ഒരു ദൗർബല്യമാണ്. തങ്ങൾക്ക് മാത്രമല്ല, പ്രിയപ്പെട്ടവർക്കും കാറുകൾ സമ്മാനിക്കുക എന്നതും അവരുടെ ഹോബിയാണ്. തമിഴിൽ കാറുകളോടും ബൈക്കുകളോടും ഏറ്റവും ക്രേസ് ഉള്ള നടൻ തല അജിത്ത് ആണെന്നത് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. ഇപ്പോ‍ഴിതാ ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം ലെക്സസിന്റെ ആർഎക്സ് 350 സമ്മാനമായി നൽകിയിരിക്കുകയാണ്.

ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം നിരത്തിലെത്തുമ്പോൾ ഒരു കോടി രൂപയ്ക്ക് മുകളിൽ വില ഉയരും. ജന്മദിനത്തിൽ ഭർത്താവ് സമ്മാനിച്ച വാഹനത്തിന്‍റെ ഡെലിവറി സ്വീകരിച്ചതിനു ശേഷമുള്ള ശാലിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

ALSO READ; വിജയം പല രൂപത്തിലും അവതരിക്കും’; 12 കോടിയുടെ റോൾസ് റോയ്സ് സ്വന്തമാക്കി വിവേക് ഒബ്രോയ്

ആഡംബരവും സുരക്ഷയും ഒരുമിക്കുന്ന ലെക്സസിന്റെ ആർ എക്സ് 350 സവിശേഷ ഫീച്ചറുകൾ കൊണ്ടും സമ്പന്നമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, 7 എയർ ബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. യൂറോ എൻ സി എ പി ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലെക്സസ് ആർ എക്സ് 350. 2.5 ലീറ്റർ ഇൻ ലൈൻ ഫോർ സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്.

ALSO READ; ‘അങ്ങേയറ്റം പോയാൽ 24 മണിക്കൂർ തരാം, അതിനുള്ളിൽ കളഞ്ഞേക്കണം’: അപവാദപ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി എആർ റഹ്‌മാൻ

190 ബി എച്ച് പി യാണ് പവർ 242 എൻ എം ആണ് ടോർക്ക്. ഓട്ടോമാറ്റിക് ഇ-സിവിടി ഗിയർബോക്‌സാണ്. 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. നോർമൽ, ഇക്കോ, സ്‌പോർട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.

അതേ സമയം, ബോളിവുഡിലും പുതിയൊരു ആഡംബരക്കാർ പർചേസ് നടന്നിരുന്നു. നടൻ വിവേക് ഒബ്രോയിയാണ് പുതിയ വാഹനം സ്വന്തമാക്കിയത്. 12.25 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ റോൾസ് റോയ്‌സ് കള്ളിനന്‍ ബ്ലാക്ക് എഡ്ജാണ് താരം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News