വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അനുശോചനമറിയിക്കുകയും, തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദരിതാശ്വാസ നിധിയിൽ നിന്നും അഞ്ചുകോടിരൂപ അടിയന്തരമായി അനുവദിച്ചു.
Also Read; രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരായ കെഎസ് സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചു.
രക്ഷാപ്രവർത്തനത്തിനായി തമിഴ്‌നാട്ടിലെ അഗ്നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 20 രക്ഷാപ്രവർത്തകരേയും, ഒരു എസ്പിയുടെ നേതൃത്വത്തിൽ 20 ദുരന്തനിവരണ ടീമിനേയും,10 ഡോക്ടർമാരും നേഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തേയും ചുമതലപ്പെടുത്തി. ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here