ജോലി പാനിപൂരി വിൽപ്പന, സമ്പാദിച്ചത് 40 ലക്ഷം; ജിഎസ്ടി നോട്ടീസ് അയച്ച് ഇൻകം ടാക്സ്

pani puri

സോഷ്യൽ മീഡിയ ഇപ്പോൾ മൊത്തം സംസാരിക്കുന്നത് തമിഴ് നാട്ടിലെ ഒരു പാനിപൂരി വില്പനക്കാരനെ പറ്റിയാണ്. മറ്റൊന്നുമല്ല, ഇദ്ദേഹത്തിന് കിട്ടിയ ജിഎസ്ടി നോട്ടീസ് ആണ് വൈറൽ ആയിരിക്കുന്നത്. 2023-24 വർഷത്തിൽ 40 ലക്ഷം രൂപ ഓൺലൈൻ പേയ്‌മെന്‍റായി എത്തിയതോടെയാണ് കച്ചവടക്കാരന് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഡിസംബർ പതിനേഴിന് ലഭിച്ച സമൻസില്‍ കച്ചവടക്കാരനോട് നേരിട്ട് ഹാജരാകാനും രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെൻട്രൽ ജിഎസ്‌ടി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരമാണ് സമൻസ്.

also read; അവിവാഹിതരായ കപ്പിൾസിന് ഇനി റൂമില്ല; ചെക്ക്- ഇന്‍ പോളിസിയില്‍ പുതിയ മാറ്റവുമായി ഓയോ

2023-24 വർഷത്തിൽ യുപിഐ ഇടപാടിലൂടെ മാത്രം കച്ചവടക്കാരന്‍റെ അക്കൌണ്ടിലെത്തിയത് 40,11,019 രൂപയാണെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസ് വൈറലാവുകയും സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്തെങ്കിലും ജിഎസ്ടി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി പേർ കമന്‍റുകളുമായി എത്തി. കരിയർ മാറ്റാൻ സമയമായെന്നാണ് ഒരു കമന്‍റ്. പല മെഡിക്കൽ കോളേജുകളിലെയും പ്രഫസമാരുടെ ശമ്പളത്തേക്കാൾ കൂടുതലാണ് തുകയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് ലഭിച്ചയാള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതാണ് നല്ലതെന്നും ചിലർ നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News