ഓടുന്ന ബൈക്കിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; വീഡിയോ

തമിഴ്നാട് ട്രിച്ചിയിൽ ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിലായിരുന്നു അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടന്നത്. 21കാരനായ രാജേഷ് 24കാരായ ഹുസൈന്‍, എസ് അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also read:ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമനടപടിയെന്ന് ഹരിശങ്കര്‍ ഐപിഎസ്

മോട്ടോര്‍ ബൈക്കില്‍ യുവാവ് പടക്കം ഘടിപ്പിക്കുകയും, റോഡില്‍ അഭ്യാസം നടത്തുന്നതിനിടെ പടക്കങ്ങള്‍ മുകളിലോട്ട് പോയി പൊട്ടുന്നതും വീഡിയോയില്‍ കാണാം. ഡെവിള്‍ റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഉടമയെ പൊലീസ് ട്രാക്ക് ചെയ്താണ് ബൈക്ക് ഉടമയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News