മണിപ്പൂരിലെ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നടത്താം; ക്ഷണിച്ച് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read- ക്രൂരതയ്ക്കെതിരെ രണ്ടാം ഭാര്യക്ക് കേസ് കൊടുക്കാനാകില്ല, കർണാടക ഹൈക്കോടതി

താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പൂരില്‍ നിലവിലുള്ളതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 2024 ഖേലോ ഇന്ത്യയുടെ ആതിഥേയര്‍ തമിഴ്നാടാണ്. മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ തമിഴ്നാട് കായികവകുപ്പിന്റെ ഭാഗമായി ഒരുക്കിക്കൊടുക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

Also Read- അപമര്യാദയായി പെരുമാറിയതിന് ബാറില്‍ നിന്ന് പുറത്താക്കി; ബാറിന് തീവെച്ച് യുവാവിന്റെ പ്രതികാരം; 11 പേര്‍ വെന്ത് മരിച്ചു

ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതില്‍ മണിപ്പൂര്‍ പ്രശസ്തമാണെന്നും ഏറെ ആശങ്കയോടെയും വേദനയോടെയുമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെ തമിഴ്നാട് നോക്കിക്കാണുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News