ബിജെപി ഗവൺമെന്റിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് സർവ്വകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കൾ മാറിയെന്നാണ് എംകെ സ്റ്റാലിൻ പറഞ്ഞത്. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ ലക്ഷ്യമിട്ടും മന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
Also Read; അനീഷ്യയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം;അന്വേഷണത്തിന് ഉത്തരവിട്ടു
വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയാണ് ബിജെപിയുടേത്. അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തിയത് കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തിൽ വിറളി പിടിച്ചിട്ടാണ് ഇപ്പോൾ വ്യാജ വാർത്തകളുമായി അവർ മുന്നോട്ട് വരുന്നത്.
Also Read; മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവം; വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്
തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെയാണ് തമിഴ്നാട് ഗവർണറും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്സാപ്പ് യൂണിവേഴ്‌സിറ്റികളായി പ്രവർത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here