തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നതിനിടയില്‍ തൂത്തുകുടിയില്‍ കുടുങ്ങിപ്പോയ തീവണ്ടി യാത്രികരുടെ ദുരിതമൊഴിയുന്നു. എണ്ണൂറോളം പേരില്‍ 300 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ബാക്കി 500 പേരില്‍ നൂറു പേരെയാണ് എന്‍ഡിആര്‍എഫ് സംഘം ഇപ്പോള്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. ബാക്കി നാനൂറു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ALSO READ: കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ
മുട്ടിന് താഴെയായി ജലനിരപ്പായതോടെ യാത്രക്കാരില്‍ നൂറു പേര്‍ വെള്ളത്തിലൂടെ മൂന്നു കിലോമീറ്ററോളം നടന്ന് വേലൂര്‍ എന്ന സ്ഥലത്തെത്തി. ഇവിടെ സജ്ജീകരിച്ചിരുന്ന ബസ് വഴി വഞ്ചി മണിയാച്ചി സ്റ്റേഷനിലെത്തിയ ഇവരെ സ്‌പെഷ്യല്‍ ട്രെയിനില്‍ വഴി ചെന്നൈയിലെത്തിച്ചു. പതിനെട്ട് കോച്ചുകളുള്ള ട്രെയിനായിരുന്നു സജ്ജീകരിച്ചത്.
ALSO READ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിൻ
ശ്രീവൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയിലേക്കുള്ള തിരുചെന്തൂര്‍ എക്‌സ്പ്രസ് കനത്ത മഴയില്‍ കുടങ്ങിയത്. ഇതില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഹെലിക്കോപ്റ്റര്‍ വഴി രക്ഷ്‌പ്പെടുത്തിയിരുന്നു. ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായിരുന്നു യാത്രക്കാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം അതും തടസപ്പെടുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കഴിയാവുന്നത്ര യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കി സഹായവുമായി എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here