ബില്ലുകളിൽ ഒപ്പിടാൻ കാലതാമസം; തമിഴ്‌നാട് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാൻ വൈകുന്നതിനെതിരെയാണ് തമിഴ് നാട് സർക്കാർ ഹർജി നൽകിയത്. 12 ബില്ലുകളിലാണ് ഗവർണ്ണർ ഒപ്പ് വെയ്ക്കാനുള്ളത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണ്ണർക്ക് നിർദ്ദേശം നൽകണമെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ പറയുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം വേണമെന്ന് സർക്കാർ ഹർജിയിൽ പറയുന്നു. നാളുകളായി തമിഴ് നാട്ടിൽ തുടരുന്ന സർക്കാർ – ഗവർണ്ണർ പോരിന്റെ തുടർച്ചയാണ് ഈ നടപടി.

Also Read; കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here