ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശക്തമായ ചെറുത്തുനില്‍പ്പാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. 1942ന് ശേഷം സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് അണ്ണാ സര്‍വകലാശാലയിലെ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മുഹമ്മദ് അലി ജിന്നയാണ് ഇന്ത്യയില്‍ വിഭാഗീയതയ്ക്ക് തുടക്കമിട്ടത്. നേതാജിയുടെ ത്യാഗം മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ പോലെ തന്നെ അനുസ്മരിക്കണമെന്നും അഭിനന്ദിക്കണമെന്നും ആര്‍എന്‍ രവി പറഞ്ഞു. അതേസമയം ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നിഷേധിച്ചെന്ന പരാതിയും പുറത്തുവന്നിട്ടുണ്ട്.
ALSO READ: ‘മൂല്യബോധം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ പറ്റും’; ബാബറി മസ്ജിദിന്‍റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here