കന്യാകുമാരിയിലെ മാർത്താണ്ഡത്ത് ജ്വല്ലറിയിൽ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പൊലീസ് പിടിയില്‍. ജ്വല്ലറി ജീവനക്കാരായ അനീഷ് (29), ശാലിനി, അബിഷ എന്നിവരെയാണ് അറസ്റ്റിലായത്. മാര്‍ത്താണ്ഡം പൊലീസാണ് ഇവരെ പിടികൂടിയത്.
Also read:ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃത പണപ്പിരിവ്; 9000 രൂപ പിടിച്ചെടുത്ത് വിജിലൻസ്
50ലധികം ജീവനക്കാർ ജോലിചെയ്തു വരുന്ന ജ്വല്ലറിയിൽ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന സംശയത്തെ തുടർന്ന് സ്ഥാപനത്തിലെ മാനേജർ ജ്വല്ലറിയിൽ പരിശോധന നടത്തിയപ്പോഴാണ് കളവ് നടന്ന കാര്യം മനസിലാക്കുന്നത്. തുടർന്ന് ജ്വല്ലറിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് വ്യക്തമായത്.
Also read:വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു
സംഭവം മാനേജർ ജ്വല്ലറി ഉടമയെ അറിയിക്കുകയും തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിര്‍മ്മിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here