തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Crime

തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ചെന്നൈ പുല്ലപ്പുറത്താണ് സംഭവം. കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ് വിവരം.

പതിനെട്ട് വയസുകാരനായ ആർ പുനീത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മയും മുപ്പത്തിയൊന്ന് കാരിയുമായ ആർ ദിവ്യ, സഹോദരൻ ആർ ലക്ഷൺ കുമാർ എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ALSO READ; ‘എന്തൊരു മനുഷ്യനാണ്…ഒരാൾ മരിച്ചിട്ടും തിയേറ്ററിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ല’; അല്ലു അർജുനെതിരെ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി

ഒരു സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ രാംകുമാറും ദിവ്യയും 2019 സെപ്റ്റംബർ 12 നാണ് വിവാഹിതരായത്. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇതിനിടെ രണ്ട് മാസത്തിന് മുൻപ് ദിവ്യ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽക്കുകയായിരുന്നു.

എന്നാൽ ശനിയാഴ്ച്ച ദിവ്യ രാംകുമാറുമായി സംസാരിച്ചിരുന്നു.ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന് പിന്നാലെ ദിവ്യ മക്കളുമായി മുറിക്കുള്ളിൽ കയറി, ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇവരുടെ സഹോദരി മുറിയുടെ കതക് തുറന്നപ്പോൾ മൂവരേയും കഴുത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടൻ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യയുടെ മകന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News