സീറ്റ് നിഷേധിച്ചെന്ന് ആരോപണം: കീടനാശിനി കുടിച്ച തമിഴ്‌നാട് എംഡിഎംകെ എംപി ആശുപത്രിയില്‍

ഈറോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംഡിഎംകെ എംപി ഗണേഷ മൂര്‍ത്തിയെ കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76കാരനായ അദ്ദേഹം വെള്ളത്തില്‍ കീടനാശിനി കലക്കി കുടിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് രാവിലെ 10.15ഓടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായതോടെയാണ് കുടുബം കാര്യമറിയുന്നത്.

ALSO READ:  രണ്ടു വയസുകാരി മരിച്ചു; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവ്

ഇതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതിലുള്ള വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍്ട്ടുകള്‍ പുറത്തുവരുന്നത്.

ALSO READ:  ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

ഐസിയുവില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന അദ്ദേഹം വെന്റിലേറ്ററിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News