റോബിൻ ബസിന് തമിഴ്‌നാട്ടിലും ഫൈൻ; 70410 രൂപ പിഴ ചുമത്തി തമിഴ്‌നാട് MVD

നിയമലംഘനം നടത്തിയതിന് റോബിൻ ബസിന് തമിഴ്നാട്ടിലും നടപടി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് വൻ തുക തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിന് ചുമത്തിയത്. ഫൈൻ അടപ്പിച്ചതിൻ്റെ രസീതിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. തമിഴ്നാട് ചാവടി ചെക്ക്പോസ്റ്റിൽ 70410 രൂപയാണ് ബസിന് പിഴയിട്ടത്. ഇത് കൂടാതെ ടാക്സ് അടയ്ക്കാത്തതിനും പിഴ ഈടാക്കിയിട്ടുണ്ട്.

Also Read; തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണ ആയുധം അയോധ്യ ക്ഷേത്രം

പിഴ ഈടാക്കുന്ന സമയത്ത് 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. നിയമ ലംഘനം നടത്തിയതിന് ഇതേ ട്രിപ്പിൽ കേരളത്തിലും വിവിധ ഇടങ്ങളിൽ, കേരള മോട്ടോർ വാഹന വകുപ്പ് ബസിന് പിഴ ചുമത്തിയിരുന്നു. ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ്, സ്റ്റേജ് കാര്യേജായി ഓടാൻ അനുവദിക്കില്ലെന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News