തൃശൂര്‍ തളിക്കുളം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മരിച്ചു

death

തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കുളിക്കുന്നതിനിടയില്‍ കടലില്‍ അകപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ 23കാരന്‍ അഭിഷേകാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതില്‍ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കടലിലകപ്പെട്ട ഹസ്സന്‍ ആഷിഖിനെ രക്ഷപ്പെടുത്തി. അര മണിക്കൂറോളം തെരച്ചില്‍ നടത്തിയ ശേഷമാണ് അഭിഷേകിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News