ഏതെങ്കിലും ഗവർണർ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടോ? ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തിരുച്ചി ശിവ എം പി

ദില്ലി സമരവേദിയിൽ കേരള ഗവർണർക്കെതിരെ തമിഴ് നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം തിരുച്ചി ശിവ എം പി. ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരിന് ഐക്യദാർഢ്യം അറിയിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. കേന്ദ്രസർക്കാർ തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമേ നമുക്ക് മുന്നിൽ വഴിയുള്ളൂ. വോട്ടുകൾ രേഖപ്പെടുത്തി ബിജെപിയെ പരാജയപെടുത്തുകയല്ലാതെ ഈ ദുരിതത്തിന് പ്രതിരോധിക്കാൻ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോയിട്ടുണ്ടോ? സമരവേദിയില്‍ കപില്‍ സിബല്‍

കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഭാംഗങ്ങളും നടത്തിയ പ്രതിഷേധം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു. സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള, തമി‍ഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രതിഷേധം രേഖപ്പെടുത്തി.

Also Read: ‘വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്, എല്ലാവരും ഒരുമിച്ച് നിൽക്കണം’,: കേരളത്തിന്റെ സമരവേദിയിൽ ഫറൂഖ് അബ്ദുള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News