തമിഴ്‌നാട്ടിൽ നാലുവയസുകാരി സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കിൽ വീണു മരിച്ചു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടി പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വക്താവ് അടക്കമാണ് അറസ്റ്റിലായത്.
വില്ലുപുരം സെന്റ് മേരീസ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ഈ ദാരുണ സംഭവം ഉണ്ടായത്. എൽകെജി വിദ്യാർഥിനി ലിയ ലക്ഷ്മിയാണ് സ്‌കൂൾ കോമ്പൌണ്ടിലെ സെപ്റ്റിക്ക് ടാങ്കിൽ വീണ് മരിച്ചത്.
ALSO READ; മാധ്യമപ്രവർത്തകൻ്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയതിൽ ട്വിസ്റ്റ്; കൊലയ്ക്ക് പിന്നിൽ ബന്ധു?
സ്‌കൂളിലെ ശുചിമുറിയിൽ പോയി വരുമ്പോഴാണ് കുട്ടി അപകടത്തിൽപെട്ടത്. തിരികെ ക്ലാസ് മുറിയിലേക്ക് വരുമ്പോൾ കുട്ടി കാൽവഴുതി വീഴുകയായിരുന്നു.ശുചിമുറിയിൽ അധിക സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ ക്ലാസ്സ് മുറിയിലേക്ക് വരാഞ്ഞതോടെ ടീച്ചർ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധം നടത്തിയിരുന്നു.അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്‍നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here