രാത്രി ചപ്പാത്തിക്കൊപ്പം തമിഴ്‌നാട് സ്റ്റൈല്‍ കിള്ളി സാമ്പാര്‍ ആയാലോ ?

രാത്രി ചപ്പാത്തിക്കൊപ്പം തമിഴ്‌നാട് സ്റ്റൈല്‍ കിള്ളി സാമ്പാര്‍ ആയാലോ ? നല്ല രുചിയൂറും കിള്ളി സാമ്പാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചെറിയ ഉള്ളി -15 – 20 എണ്ണം

സവാള -1/2 എണ്ണം

തക്കാളി -1 എണ്ണം

സാമ്പാര്‍ പരിപ്പ് (തുവര പരിപ്പ് ) വേവിച്ചത് – 1 കപ്പ്

പുളി പിഴിഞ്ഞത് -1 നെല്ലിക്ക വലിപ്പത്തില്‍ പുളി പിഴിഞ്ഞു എടുത്തത്

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

സാമ്പാര്‍ പൊടി – 1 ടീസ്പൂണ്‍

ചുവന്ന മുളക് (വറ്റല്‍ മുളക് )- 8 തൊട്ട് 10 എണ്ണം

കടുക് – 1/2 ടീസ്പൂണ്‍

ഉലുവ – 1/2 ടീസ്പൂണ്‍

കായം പൊടി – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ /എണ്ണ – 1 1/2 ടീസ്പൂണ്‍

മല്ലിയില

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതിലേക്കു ഉലുവ കൂടി ചേര്‍ത്ത് കളര്‍ മാറുന്നത് വരെ ഇളക്കുക.

അതിലേക്കു കായം പൊടി, ചുവന്ന മുളക് രണ്ടായി പൊട്ടിച്ചതും ഇട്ടു കൊടുത്ത് ഇളക്കുക.

ഈ സാമ്പാറിന്റെ പ്രത്യേകത തന്നെ ചുവന്ന മുളകിന്റെ ടേസ്റ്റ് ആണ്.
അതിനുശേഷം ചെറിയ ഉള്ളി ഇട്ടു വഴറ്റുക.

അതിലേക്കു സവാള കൂടി ഇട്ടു വഴറ്റുക.

ചെറിയ ഉള്ളി, സവാള എന്നിവ വഴറ്റി കഴിഞ്ഞാല്‍ തക്കാളി കൂടി ചേര്‍ത്ത് തക്കാളി മയം വരുന്നത് വരെ ഇളക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം വേവിച്ച പരിപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കുക.

അതിന്റെ കൂടെ തന്നെ പുളി പിഴിഞ്ഞത് കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News