തമിഴ് സ്‌റ്റൈലില്‍ നല്ല ക്രിസ്പി മസാല ദോശ ആയാലോ ?

തമിഴ് സ്‌റ്റൈലില്‍ നല്ല ക്രിസ്പി മസാല ദോശ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ വളരെ സിംപിളായി തമിഴ് സ്‌റ്റൈലില്‍ നല്ല ക്രിസ്പി മസാല ദോശ  തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പച്ചരി – 3/4 കപ്പ്

ഉഴുന്ന് – 1/2 കപ്പ്

റവ – 1/2 കപ്പ്

കാരറ്റ് – 1 കപ്പ്

ഉരുളക്കിഴങ്ങ് – 3 കപ്പ്

ഉള്ളി – 1.5 കപ്പ്

ഇഞ്ചി – 3 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 3

കറിവേപ്പില – ആവശ്യത്തിന്

തക്കാളി – 1 കപ്പ്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും കുറച്ച് ഉലുവയും റവയും വെള്ളത്തില്‍ കുതിര്‍ക്കുക.

എല്ലാം ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുത്ത് പുളിക്കാന്‍ വയ്ക്കുക.

പാത്രത്തില്‍ കാരറ്റ് വേവിച്ചു പകുതിയാകുമ്പോള്‍ ഉരുളക്കിഴങ്ങു ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക

പാനില്‍ കടുക് പൊട്ടിച്ച് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി തക്കാളി ചേര്‍ത്ത് വേവിക്കുക.

തക്കാളി വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങു ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

ദോശക്കല്ല് ചൂടാക്കി ദോശമാവൊഴിച്ചു വട്ടത്തില്‍ പരത്തി എണ്ണ ബ്രഷ് ഉപയോഗിച്ച് തൂത്തു മീഡിയം ചൂടില്‍ ദോശയുടെ അടി മൊരിഞ്ഞുകഴിഞ്ഞു ഉരുളക്കിഴങ്ങു മസാല വച്ച് ചുരുട്ടിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News