തമിഴ്‌നാട് സ്‌റ്റൈല്‍ തക്കാളി രസം ഇഷ്ടമാണോ? ദാ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ…

തമിഴ്‌നാട് സ്‌റ്റൈല്‍ തക്കാളി രസം ഇഷ്ടമാണോ? ദാ ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ… തനി നാടന്‍ രസം സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

തക്കാളി – 2 എണ്ണം ( പഴുത്തത് )

വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ഉള്ളത് 1/2 ഗ്ലാസ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുത്തത്

വെള്ളം – 2 കപ്പ്

കുരുമുളകു പൊടി – 1 ടേബിള്‍സ്പൂണ്‍

ജീരകപ്പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

Also Read : കല്ല്യാണസദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം കാബേജ് തോരന്‍

കായം – 1/2 ടീസ്പൂണ്‍

പച്ചമുളക് – 4 എണ്ണം

വെളുത്തുള്ളി – 4 അല്ലി

കറിവേപ്പില – 4 തണ്ട്

വറ്റല്‍ മുളക് – 3 എണ്ണം

വെളിച്ചെണ്ണ / ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

ഉലുവ – ചെറിയ നുള്ള്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തക്കാളി മിക്‌സിയില്‍ ചെറുതായി ഒന്ന് ചതച്ചെടുക്കാം.

ശേഷം പുളി നല്ല ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുക്കാം.

ഇനി ഒരു കട്ടിയുള്ള പാത്രത്തില്‍ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം.

തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞള്‍പ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കാം.

ഇതിലേക്കു കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News