തമിഴ് രുചിയിൽ ഒരു സാമ്പാർ ആയാലോ? ഈസി റെസിപ്പി ഇതാ..!

രാവിലെ ബ്രേക്ക് ഫാസ്റ്റിന് നല്ല ചൂടുള്ള സാമ്പാർ ആയാലോ? സാമ്പാർ ഉണ്ടാക്കാൻ അധികം സമയം ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചുവന്നുള്ളി മാത്രം ചേർത്ത് ഒരു അടിപൊളി സാമ്പാർ ഉണ്ടാകാവുന്നതാണ്. ഈ സാമ്പാർ ഇഡലിക്കും ദോശയ്ക്കും ഒപ്പം മാത്രമല്ല ഉച്ചയ്ക്ക് ചോറിനൊപ്പവും കഴിക്കാവുന്ന ഒന്നാണ്. എങ്ങനെ ഈ സാമ്പാർ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം..

ആവശ്യ സാധനങ്ങൾ :
തുവരപരിപ്പ് – ഒരു കപ്പ്
ചുവന്നുള്ളി – ഒരു കപ്പ്
വറ്റൽമുളക് – നാലെണ്ണം
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ‌
സാമ്പാർ പൊടി – രണ്ടര ചെറിയ സ്പൂൺ
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, ഒന്നര കപ്പ് വെള്ളത്തിൽ കുതിർത്തത്
ഇഞ്ചി, പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
പച്ചമുളക് – നാല്
ശർക്കര – ഒരു ചെറിയ സ്പൂൺ
തക്കാളി – ഒന്ന്
ഉപ്പ് – പാകത്തിന്
കടുക് – ഒരു ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
ജീരകം– ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ– രണ്ട് വലിയ സ്പൂൺ

Also read:ഇന്ന് ഇട്ടാൽ ക്രിസ്തുമസിന് കുടിക്കാം; എളുപ്പത്തിൽ വൈൻ വീട്ടിൽ ഉണ്ടാക്കാം, ഒറിജിനൽ റെസിപ്പി

പാകം ചെയ്യുന്ന വിധം

തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷര്‍ കുക്കറിൽ വേവിച്ചു മാറ്റി വയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി ചേർത്തു നന്നായി വഴറ്റുക.പച്ചമണം മാറുമ്പോള്‍ പച്ചമുളകും ചുവന്നുള്ളിയും ചേർത്തു നന്നായി വഴറ്റുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.

ഇതിലേക്ക് മഞ്ഞൾപൊടിയും സാമ്പാർ പൊടിയും ചേർക്കുക. പച്ചമണം മാറുമ്പോൾ പുളിവെള്ളവും പാകത്തിന് ഉപ്പും ചേർത്തു നന്നായി തിളപ്പിക്കുക.ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്ത് ഒന്നു കൂടി തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. ശേഷം വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, ജീരകം, കറിവേപ്പില എന്നിവ താളിച്ച ശേഷം ചേർക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News