ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപണിംഗ് ആയിരുന്നു വിജയ് ചിത്രം ലിയോ നേടിയത്.ഈ വര്‍ഷം കോളിവുഡില്‍ നിന്ന് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. വിജയങ്ങള്‍ക്കിടയിലും തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ പറയുന്നത് ചിത്രം തങ്ങള്‍ക്ക് ലാഭകരമല്ലെന്നാണ്.
ചിത്രത്തിന്‍റെ റിലീസിന് മുന്‍പു തന്നെ റെവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ലിയോയുടെ തമിഴ്നാട്ടിലെ വിതരണവും നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ കളക്ഷന്‍റെ 80 % തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു കരാര്‍ പറഞ്ഞിരുന്നത്. എന്നാൽ ഇത്ര ഉയര്‍ന്ന ശതമാനം മുന്‍പ് മറ്റൊരു നിര്‍മ്മാതാവും ആവശ്യപ്പെടാതിരുന്നതില്‍ പ്രതിഷേധിച്ച് തുടക്കത്തില്‍ ചിത്രം ബഹിഷ്കരിക്കാന്‍ ചെന്നൈയിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു.
ALSO READ:അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക്
എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ലിയോ റിലീസ് ചെയ്യാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാകുകയായിരുന്നു. ഉത്സവ സീസണില്‍ മറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ലിയോ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായി എന്നാണ് തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം വെളിപ്പെടുത്തിയത്.തമിഴ്നാട്ടില്‍ 850 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here