കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുന്നത്.
Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സഹതാപതരംഗത്തേക്കാള്‍ വലുത് വികസനമെന്ന് ഡോ. ടി എം തോമസ് ഐസക്
കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ.ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം.ഡി എ ജോണ്‍ ലൂയിസ്, ഐ.ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here