തമ്പുരാൻ്റെ നൊസ്റ്റാൾജിയ… സ്വയം തുറന്നു കാട്ടിയത് ജാതീയതയുടെ വികൃത മുഖം; കളിയാക്കി സോഷ്യൽ മീഡിയ

തങ്ങളുടെ കുടുംബത്തിൽ പണ്ട് പണിക്ക് വന്നിരുന്ന ജോലിക്കാർക്ക് അഥവാ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വീട്ടിലെ പറമ്പിൽ കുഴി കുത്തി ഇലയിട്ട് അതിൽ പഴങ്കഞ്ഞി വിളമ്പിയിരുന്ന കഥ ആവേശത്തോടെ ഓർത്ത്‌ ഓർമ്മകൾ അയവിറക്കുകയാണ് ബിജെപി നേതാവ് കൃഷ്ണകുമാർ.

നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന കൃഷ്ണകുമാർ പറഞ്ഞ ചില വാക്കുകളിപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. അറപ്പും വെറുപ്പും ഉളവാക്കുന്ന വാക്കുകളാണ് ബിജെപി നേതാവിന്റേത് എന്നു സോഷ്യൽ മീഡിയ.

ALSO READ: കാത്തിരിപ്പിനൊടുവിൽ സലാർ വരുന്നു; ഏതൊക്കെ റെക്കോർഡുകൾ തകരും?

വീട്ടിലെ പറമ്പിൽ ജോലിക്ക് വന്നിരുന്ന തൊഴിലാളികൾക്ക് കുഴികുത്തി പഴങ്കഞ്ഞി കൊടുത്ത കഥ പറയുന്ന കൃഷ്ണകുമാർ ഉള്ളിലുള്ള ജാതീയതയുടെ വികൃത മുഖമാണ് സ്വയം തുറന്നുകാട്ടിയത്. കേരളത്തിലെ നവോത്ഥാന കാലം തോട്ടിൽ എറിഞ്ഞ തൊട്ടുകൂടായ്മ സമ്പ്രദായത്തിൽ പുളകം കൊണ്ടാണ് കൃഷ്ണകുമാർ സംസാരിക്കുന്നത്.

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷ് സമ്പ്രദായം പിന്തുടരുന്ന ബിജെപി വക്താവാണ് കൃഷ്ണകുമാർ എന്ന് മുൻപും ഇത്തരം പ്രതികരണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ആയിരുന്നവർ താഴ്ന്ന ജാതിയെന്നു പറയപ്പെടുന്ന ജാതിയിൽ ഉള്ളവരാണെന്ന് പറയാതെ പറയുകയാണ് കൃഷ്ണകുമാർ.

ALSO READ: ഒരു നൂറ്റാണ്ടിന്റെ പ്രണയകഥ; അവരിപ്പോഴും പ്രണയിക്കുന്നു തര്‍ക്കങ്ങളില്ലാതെ

വീട്ടിൽ വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടായിരുന്നിട്ടും തൊഴിലാളികൾക്ക് കുഴിവെട്ടി അതിൽ വട്ടയിലയോ ചേമ്പിലയോ വെട്ടി പ്ലാവില കൂട്ടി അവര് കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നും എന്നാണു കൃഷ്ണകുമാർ പറയുന്നത്. വൈറൽ ആയ വീഡിയോടെ ചുവട്ടിൽ ഇയാളുടെ വീട്ടിലെ ഇന്റർലോക്ക് മാറ്റി അവിടെ കുഴി കുത്തി പഴങ്കഞ്ഞി കൊടുക്കണം എന്ന് ആളുകൾ കമന്റ് ചെയ്തു. ജനാധിപത്യപരമായി ജീവിക്കുന്ന ഒരു നാട്ടിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയുന്ന ഒരു വ്യക്തി ഇത്തരത്തിൽ സംസാരിക്കുന്നത് വീണ്ടും ജനങ്ങളുടെ ഉള്ളിൽ ജാതീയതയുടെ വേർതിരിവ് സൃഷ്ടിക്കാനും കൂടെയാണ് എന്നാണ് വിമർശനം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News