തന്തൂരി ചിക്കന്‍ ഐസ്‌ക്രീം! ഇതാ ഒരു വെറൈറ്റി കോമ്പിനേഷന്‍; അമ്പരപ്പിക്കും വീഡിയോ

തന്തൂരി ചിക്കനും ഐസ്‌ക്രീമുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായില്ല. എന്നാല്‍ രണ്ടുംകൂടി ഒരുമിച്ച് കഴിക്കുന്ന ഒരു അവസ്ഥ ആലോചിച്ച് നോക്കൂ. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്തൂരി ചിക്കന്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന ഒരു വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. ‘ഈ വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ പറ്റിയ മാര്‍ഗ്ഗം കണ്ടെത്തി!’ എന്ന് പറഞ്ഞാണ് തന്തൂരി ചിക്കന്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഐസ്‌ക്രീം പ്ലാറ്റ്ഫോമിന് മുകളിലായി ചെറിയ കഷ്ണങ്ങളായി മുറിച്ച തന്തൂരി ചിക്കന്‍ വച്ച് അതിലേക്ക് കുറച്ച് പാലും ചോക്ലേറ്റ് ചിപ്സും ചോക്ലേറ്റ് സോസുമെല്ലാം ചേര്‍ത്ത് നന്നായി ഉടച്ച് മിക്സ് ചെയ്ത് ഐസ്‌ക്രീം രൂപത്തിലാക്കും. ഇത് മുറിച്ച് ചെറിയ റോളുകളാക്കിയാണ് വിളമ്പുന്നത്.

എന്നാല്‍ ഈ ഒരു വീഡിയോയ്ക്ക് പ്രതീക്ഷിച്ചപോലെ പോസിറ്റീവ് അഭിപ്രായങ്ങളല്ല ലഭിക്കുന്നത്. ഭൂരിഭാഗം പേരും ഇത്തരത്തില്‍ ഒരു പരീക്ഷണം വേണ്ട ന്നെ് തന്നെ  അഭിപ്രായപ്പെടുന്നവരാണ്. എന്നാല്‍ വളരെ കുറച്ചുപേര്‍ ഈ ഒരു ആഹാര രീതിയെ ഇഷ്ടപ്പെട്ടും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ഏതായാലും ഇപ്പോള്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News