കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലെന്ന് അധികൃതർ

tanker-lorry-kalamassery

കൊച്ചി കളമശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് മറിഞ്ഞത്. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന് സമീപമാണ് ടാങ്കർ മറിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പൊലീസും സ്ഥലത്തെത്തി.

Updating…

Read Also: കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

News Summary: A tanker lorry overturned in Kalamassery, Kochi. The tanker was filled with propane fuel. Authorities said there was no leakage. The tanker overturned near TVS Junction. The fire brigade reached the spot and took precautionary measures. The police also reached the spot.

അതേസമയം, കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ് മരിച്ചത്. ബുധൻ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.

അതിനിടെ, കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. പാളം മുറിച്ചു കടക്കവേ ആണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News