താനൂര്‍ ബോട്ടപകടം; ബോട്ടുടമ നാസറിന്റെ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍

താനൂരില്‍ ദുരന്തത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. കൊച്ചിയില്‍ നിന്നാണ് വാഹനവും ഡ്രൈവറിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാറിലുണ്ടായിരുന്ന നാസറിന്റെ സഹോദരന്‍ സലാം, മകന്‍, അയല്‍വാസി എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാറില്‍ കണ്ടെത്തിയ നാസറിന്റെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
പരുക്കേറ്റ പത്തുപേര്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒന്‍പത് പേര്‍ അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക. ഇതിന് പുറമേ പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തും. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ പരുക്കേറ്റ് ചികിത്സയിലുള്ള മുഴുവന്‍ പേരുടേയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News