താനൂര്‍ ബോട്ടപകടം, നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ ഉടമ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതിയെ ഹാജരാക്കി മടങ്ങിയ പൊലീസ് വാഹനത്തിന് നേരെ ആളുകള്‍ പ്രതിഷേധം ഉയര്‍ത്തി

പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് മണിയോടെ ബോട്ട് ഉടമ നാസറിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ബോട്ട് ഓടിച്ച ദിനേശന്‍ സഹായി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് മലപ്പുറം എസ് പി, എസ് സുജിത്ത് ദാസ് അറിയിച്ചു.

താനൂരിലെ ജനരോഷം കണക്കിലെടുത്ത്, ബോട്ടുടമ നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ബോട്ട് വിശദമായി പരിശോധിക്കും സാങ്കേതിക വീഴ്ചകള്‍ അടക്കം അന്വേഷണത്തില്‍ വരുമെന്നും എസ് പി വ്യക്തമാക്കി ബോട്ടില്‍ പരിശോധന നടത്തിയ ഫോറന്‍സിക് സംഘം വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പൊലീസിന് കൈമാറും. ബോട്ട് ഓടിച്ചിരുന്ന ദിനേശന് ലൈസന്‍സ് ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News