താനൂർ ബോട്ടപകടം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

താനൂർ ബോട്ടപകടത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. വി.എം. ശ്യാംകുമാറാണ് അമിക്കസ്ക്യൂറി. അതേ സമയം മലപ്പുറം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് എടുത്തതായും ഉടമയുൾപ്പെടെ അറസ്റ്റിലായതായും കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി.

തുടർന്ന് കർശന നിർദേശങ്ങളും കോടതി നൽകി ഹൈക്കോടതി. ബോട്ടിൽ ഓവർ ലോഡ് അനുവദിക്കരുത്. ബോട്ടിൽ കയറാവുന്നവരുടെ പരമാവധി എണ്ണം ബോട്ടിൽ പ്രദർശിപ്പിക്കണം. അത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം. അപ്പർ ഡക്കിൽ കയറാവുന്നവരുടെ എണ്ണം പ്രത്യേകം വ്യക്തമാക്കണമെന്നും ഓവർ ലോഡ് ഇല്ലെന്ന് സ്രാങ്ക് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News