ബോട്ടപകടം, സംസ്ഥാനത്ത്‌ നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂരിൽ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെ മാറ്റിവെച്ചു.  താനൂർ തൂവൽത്തീരത്തുണ്ടായ ബോട്ടപകടത്തിൽ മരണം 21 ആയി. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂർണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയാണ്. ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News