മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സംഭവത്തില്‍ ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അന്വേഷണവും പരിശോധനകളും നടക്കുന്നത്. ബോട്ട് ഉടമയും സ്രാങ്കും ജീവനക്കാരും സഹായികളും ഉള്‍പ്പെടെ ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മീഷനും താനൂര്‍ സന്ദര്‍ശിച്ചിരുന്നു. ബോട്ടിന്റെ ഫിറ്റ്‌നസ്, മത്സ്യ ബന്ധന ബോട്ട് ഉല്ലാസ ബോട്ടായി രൂപമാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങലെല്ലാം സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. എന്നാല്‍ ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അറിയാമായിരുന്നിട്ടും നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാതിരുന്നത് സംശയമുയര്‍ത്തുന്നുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്‍ സികെഎം ബഷീര്‍ ഇക്കാര്യങ്ങള്‍ നഗരസഭാ ചെയര്‍മാനെ അറിയിച്ചിരുന്നിട്ടും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഉല്ലാസ ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അധികാരമുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here