ബോട്ടപകടം, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

മലപ്പുറം താനൂർ ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
താനൂർ ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ ടീം ആകും അപകടത്തെപ്പറ്റി അന്വേഷിക്കുക.

ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിലായി. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽപ്പോയിരുന്നു. ഇയാളെ താനൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും.

നേരത്തേ നാസറിൻ്റെ കാറും മൊബൈൽ ഫോണും കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ സലാമും അയൽവാസിയും കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പാലാരിവട്ടം പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. സഹോദരൻ്റെ കൈവശമായിരുന്നു നാസറിൻ്റെ മൊബൈൽ ഫോൺ. പൊലീസിനെ കബളിപ്പിക്കാനാണ് മൊബെൽ ഫോൺ കൊച്ചിയിൽ എത്തിച്ചത് എന്നായിരുന്നു പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News