താനൂർ വിനോദസഞ്ചാര ബോട്ടുകൾ അപകടം സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞിട്ടും ഇടപെടാതെ നഗരസഭ ഭരണാധികാരികൾ. നഗരസഭ ചെയർമാനും, സ്ഥിരം സമിതി അധ്യക്ഷനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശം പുറത്തായതോടെ മുസ്ലിം ലീഗും പ്രതിരോധത്തിലായി.
എന്താണ് ഒട്ടുംപുറത്തെ പ്രശ്നമെന്ന് നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ സ്ഥിരം സമിതി അധ്യക്ഷനായ സികെഎം ബഷീറിനോട് ചോദിക്കുന്നു. ബോട്ടുകളിൽ ആളുകളെ കുത്തിനിറയ്ക്കുന്നുണ്ടെന്നും, പെർമിറ്റുള്ള ഒരു ബോട്ട് മാത്രമേയുള്ളൂവെന്നും, ബാക്കിയുള്ളവർക്ക് പെർമിറ്റ് ഇല്ലെന്നും അപകടം സംഭവിച്ചാൽ നഗരസഭയ്ക്ക് എതിരാകുമെന്നും സികെഎം ബഷീർ മറുപടി പറയുന്നുണ്ട്. അടുത്തദിവസം ഇടപെടാം എന്നു പറഞ്ഞുകൊണ്ടാണ് നഗരസഭ ചെയർമാൻ സംഭാഷണം അവസാനിപ്പിക്കുന്നത്.
എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഉല്ലാസ ബോട്ടിന് അനുമതി നൽകുന്നത് സംബന്ധിച്ച് 2020 ഒക്ടോബർ 30-ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. അനുമതി നൽകേണ്ടത് നഗരസഭയാണെന്നും നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ, സെക്രട്ടറിക്ക്, കൗൺസിലിന്റെ അംഗീകാരത്തോടെ ലൈസൻസ് റദ്ദാക്കാവുന്നതാണെന്നും വ്യവസ്ഥയുണ്ട്. ഈ ചട്ടങ്ങൾ നിലനിൽക്കെയാണ് നഗരസഭ ഇടപെടാതിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here