താനൂർ ബോട്ടപകടം, ബോട്ടുടമ അറസ്റ്റിൽ

താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട
ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട്ടു വച്ചാണ് ഇയാൾ പൊലീസ് പിടിയിലായത്. വൈകിട്ട് ആറോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് താനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ബോട്ടപകടം ഉണ്ടായി മണിക്കൂറുകൾക്കകം അപകടത്തിൽപ്പെട്ട ബോട്ടിൻ്റെ ഉടമ നാസർ വിദേശത്തേക്ക് കടക്കാൽ ശ്രമം നടത്തി. നെടുസാശേരി വിമാനത്താവളം വഴി പോകാനായിരുന്നു നീക്കം. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ നാസർ കോഴിക്കോട്ടേക്ക് മടങ്ങി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരൻ, മകൻ മറ്റൊരു സുഹൃത്ത് എന്നിവർ വാഹനം അടക്കം കൊച്ചിയിൽ പൊലീസിൻ്റെ പിടിയിലായി. ഇവരുടെ കൈവശമുള്ള ഫോണിലേക്ക് നാസറിൻ്റെ ഫോൺ വിളികളെത്തി.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെങ്കിലും മൊബൈൽ സിഗ്നലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് നിന്ന് പൊലീസ് നാസറിനെ പിടികൂടിയത്. സംഭവം നടന്നയുടൻ ഇയാൾക്കൊപ്പം ഒളിവിൽ പോയ ബോട്ട് ഡ്രൈവർ, സഹായി എന്നിവർക്കായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ നരഹത്യാക്കുറ്റം മാത്രമാണ് പിടിയിലായ നാസറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രത്യേക സംഘം രൂപീകരിച്ച് ദുരന്തത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് ആലോചന.
14 അം​ഗ സംഘം ഉൾപ്പെട്ട പ്രത്യേക ടീമിൻ്റെ മേൽനോട്ടം മലപ്പുറം എസ്.പിക്കാണ്.
താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അതേസമയം, അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിശദ റിപ്പോർട്ട് ഫൊറൻസിക് സംഘം ഉടൻ അന്വേഷണ സംഘത്തിന് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News