താനൂർ കസ്റ്റഡി മരണം, കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

താനൂരിലെ കസ്റ്റഡി മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സെപ്റ്റംബർ 7ന് ഹാജരാക്കണം. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ALSO READ: ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ്‌ കണ്ട് അമ്പരന്ന് ക്ഷേത്ര ഭാരവാഹികൾ

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ, അഡ്വ. അഭി ഷെദ്വിക് എന്നിവരാണ് പരാതിക്കാരന് വേണ്ടി കോടതി മുന്‍പാകെ ഹാജരായത്.

ALSO READ:ആറാം തവണയും ജാമ്യമില്ല, പള്‍സര്‍ സുനി ജയിലില്‍ തുടരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News