താനൂർ കസ്റ്റഡി മരണം: പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ

താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രതിപ്പട്ടികയിൽ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ. പ്രതിപ്പട്ടികയിലുള്ള നാലു പേർക്കെതിരെയും കൊലക്കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സി പി ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി പി ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി പി ഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി പി ഒ വിപിൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സമർപ്പിച്ചത് ആദ്യഘട്ട പ്രതിപട്ടിക. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് സൂചന.

ALSO READ: ദുൽഖർ തെന്നിന്ത്യയുടെ ഷാരൂഖ് ഖാൻ, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്ന് ഗോകുൽ സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News