ടിക്കറ്റ് നല്‍കുന്നത് വലിയവര്‍ക്ക് മാത്രം; എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് പ്രദേശവാസി

താനൂരില്‍ ബോട്ടപകടത്തിന്റെ വ്യപ്തി വ്യക്തമാക്കി പ്രദേശവാസി. ബോട്ട് സര്‍വീസിന് ടിക്കറ്റ് നല്‍കുന്നത് വലിയവര്‍ക്ക് മാത്രമാണെന്നും കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കാറില്ലെന്നും പ്രദേശവാസി കൈരളി ടി.വിയോട് പറഞ്ഞു. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ പേരെ കയറ്റിയതാണ് അപകടത്തിന് കാരണമായത്. ബോട്ട് താഴ്ന്നുപോകുകയല്ല ചെയ്തത്. തിരിഞ്ഞു മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും പ്രദേശവാസി പറഞ്ഞു.

ലൈസന്‍സില്ലാതൊണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. ഇവര്‍ റിക്വസ്റ്റ് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതി ലഭിച്ചിരുന്നില്ല. കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന ആഴം കൂടിയ സ്ഥലത്താണ് അപകടം നടന്നത്. വള്ളംകളി നടക്കുന്ന പ്രദേശമാണിത്. നീന്തല്‍ വശമുള്ളവര്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഇവിടെ ഇറങ്ങിയാല്‍ ചളിയില്‍ കാല്‍ കുടുങ്ങുമെന്നും കയറിവരിക ശ്രമകരമാണെന്നും പ്രദേശവാസി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഇരുപത്തിരണ്ട് പേര്‍ മരിച്ചതായാണ് വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഞ്ച് കുട്ടികള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News