താനൂർ കസ്റ്റഡി മരണം, കേസ് സിബിഐക്ക് വിട്ടു

താനൂരിൽ ലഹരി കേസിൽ പിടികൂടപ്പെട്ട താമിർ ജിഫ്രിയെന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോള്‍ സിബിഐക്ക് നല്‍കിയത്.

കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

ALSO READ: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ALSO READ: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ജീവിത സംഘർഷങ്ങളുടെയും കഥ പറയുന്ന ‘ആന്തം ഓഫ് കശ്മീർ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News