ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടർ ആര്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്പിൻ ഇതിഹാസത്തിന്റ പകരക്കാരൻ ആരാകുമെന്ന ചർച്ചയായിരുന്നു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത്. ഇപ്പോഴിതാ അതിന് ഉത്തരമായിരിക്കുന്നു. മുംബൈ ഓഫ്സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കൊട്ടിയനാണ് ആ താരം.
അദ്ദേഹം ഇന്ന് മെല്‍ബണിലേക്ക് പറക്കും. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിന്റെ ഭാഗമായി അദ്ദേഹം അഹമ്മദാബാദിലായിരുന്നു. നാലും അഞ്ചും ടെസ്റ്റുകളില്‍ കൊട്ടിയൻ ഇന്ത്യൻ ടീമിലുണ്ടാകും. നാലാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും, അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. അക്സര്‍ പട്ടേല്‍ ടീമില്‍ ഉണ്ടാകാന്‍ ഇടയില്ല. ടീമിലെ രണ്ട് സ്പിന്നര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറിനും രവീന്ദ്ര ജഡേജയ്ക്കും കൊട്ടിയന്‍ കരുത്താകും.
Read Also: ആരോഗ്യനില മോശമായി; കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
26കാരനായ കൊട്ടിയന്‍ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുകയും 25.70 ശരാശരിയില്‍ 101 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 47 ഇന്നിംഗ്സുകളില്‍ നിന്ന് 41.21 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും സഹിതം 1525 റണ്‍സും നേടി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പുള്ള ഇന്ത്യ എയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു മത്സരത്തില്‍ 44 റണ്‍സും ഒരു വിക്കറ്റും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here