രാജസ്ഥാനില്‍ നിന്നുള്ള 22കാരനായ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആണ്, അശ്വിന് പകരം ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ തനുഷ് കൊട്ടിയൻ. മുംബൈയുടെ രഞ്ജി, ഇറാനി കിരീടധാരണത്തില്‍ കൊട്ടിയൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 41.83 ശരാശരിയില്‍ 502 റണ്‍സ് നേടി. മാത്രമല്ല, 16.96 ശരാശരിയില്‍ 29 വിക്കറ്റും വീഴ്ത്തി.
ഇതിലൂടെ രഞ്ജിയിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് കൊട്ടിയൻ അങ്ങെടുത്തു. സീസണില്‍ 500 റണ്‍സും 25 വിക്കറ്റും തികച്ച ഏക താരവും കൊട്ടിയനായിരുന്നു. ഒക്ടോബര്‍ ആദ്യം ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരായ മുംബൈയുടെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചു. എട്ടാം നമ്പറില്‍ ഇറങ്ങി 64, 114 നോട്ടൗട്ട് എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. ഇറാനി കപ്പില്‍ ബാറ്റുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഒരു ഇന്നിംഗ്‌സിലാണ് ബൗള്‍ ചെയ്തത്. ആ മത്സരത്തില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
Read Also: അശ്വിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമായി; അറിയാം ഈ ഓള്‍ റൗണ്ടറെ
ടി20, ലിസ്റ്റ് എ ടൂര്‍ണമെന്റുകള്‍ക്കൊപ്പം രണ്ട് ഘട്ടങ്ങളിലായി നടന്ന രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം കൊട്ടിയന്‍ കളിച്ചിട്ടുണ്ട്. ഇതിനിടക്ക് അദ്ദേഹം ഓസ്ട്രേലിയയിലും പോയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here