സാമ്പാറും ചമ്മന്തിയും തോറ്റുപോകും…ദോശക്കും ഇഡലിക്കും ഒരുക്കാം ഒരു കിടിലൻ കറി

ഇഡലിക്കും ദോശക്കുമൊപ്പം ചമ്മന്തിയും സാമ്പാറുമൊക്കെ കഴിച്ചു മടുത്തെങ്കിൽ അത്രതന്നെ രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന കപ്പ ബാജി.

Also read:മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ചേരുവകള്‍

1. കപ്പ- 1/2 കിലോ
2. സവാള- 3 ഇടത്തരം
3. പച്ചമുളക്- 4 എണ്ണം
4. ഇഞ്ചി- ഒരിഞ്ച് നീളത്തില്‍
5. തേങ്ങ- 1/2 കപ്പ്
6. ജീരകം- 1 ടീസ്പൂണ്‍
7. വറ്റല്‍മുളക്- 3 – 4 എണ്ണം
8. കടുക്, ഉഴുന്ന്, കറിവേപ്പില- താളിക്കാന്‍
9. ഉപ്പ്- ആവശ്യത്തിന്
10.മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

Also read:ആരോഗ്യം സംരക്ഷിക്കാം, വിശപ്പും മാറ്റം; ഉണ്ടാക്കാം ബീറ്റ്റൂട്ട് ഇഡലി

ഉണ്ടാക്കുന്ന വിധം

കപ്പ ചെറു ചതുരക്കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും ഒരല്പം മഞ്ഞള്‍പ്പൊടിയുമിട്ട് വേവിച്ചു ഉടയാതെ എടുക്കുക. വേവിച്ച വെള്ളം വാര്‍ത്തു കളയാം.

വറ്റല്‍ മുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തു മാറ്റി വെയ്ക്കുക. വറുത്ത മുളകും തേങ്ങയും ജീരകവും കൂടെ ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക.

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് സവാള ചേര്‍ത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു വഴറ്റാം. നന്നായി വഴണ്ട് വരുമ്പോള്‍ വെന്ത കപ്പയും ഒരു കപ്പ് വെള്ളവും ചേര്‍ക്കാം.

തിള വന്നു തുടങ്ങുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിക്കാം. ചാറ് കുറുകി ബാജി തയ്യാറാവുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. ബാജി തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News