ഉഴുന്നും ഉള്ളിയും ഒന്നും വേണ്ട! ചായയ്‌ക്കൊപ്പം കഴിക്കാന്‍ ഇതാ ഒരു വെറൈറ്റി വട

ഉഴുന്നും ഉള്ളിയും ഒന്നും വേണ്ട, ചായയ്‌ക്കൊപ്പം കഴിക്കാന്‍ ഇതാ ഒരു വെറൈറ്റി വട തയ്യാറാക്കിയാലോ ? കപ്പ കൊണ്ട് നല്ല കിടിലന്‍ രുചിയില്‍ കപ്പ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കപ്പ – 1 കിലോഗ്രാം

സവാള – 1

ഇഞ്ചി – 1

പച്ചമുളക് – 2 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

മുളകുപൊടി – 1/2 ടേബിള്‍സ്പൂണ്‍

Also Read : ‘ചെറുപയർ പോഷകത്തിന്റെ കലവറ’; ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്താം

ഗരം മസാല – 1 ടീസ്പൂണ്‍

അരിപ്പൊടി – 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

സണ്‍ഫ്‌ലവര്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം കപ്പ കൊത്തി അരിഞ്ഞ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചെടുക്കുക.

അതിനുശേഷം കപ്പ നന്നായി ഉടച്ചെടുക്കുക.

അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക.

അരിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

അതിനു ശേഷം ഓരോ ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തില്‍ വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News