താര കല്ല്യാണ്‍ ചികില്‍സയ്ക്കായി ആശുപത്രിയിൽ; മകൾ സൗഭാഗ്യ പങ്കിട്ട വീഡിയോ വൈറൽ

മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടിയും നര്‍ത്തകിയുമായ താര കല്ല്യാണിന്‍റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അടങ്ങുന്ന കുടുംബവിശേഷങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. അത്തരത്തില്‍ സൗഭാഗ്യ ഏറ്റവും പുതിയതായി പങ്കുവച്ച വിഡിയോ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ‘ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം’ എന്ന തലക്കെട്ടോടു കൂടിയാണ് വിഡിയോ.

also read :മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ താര കല്ല്യാണ്‍ ചികില്‍സയ്ക്കു എത്തിയതാണ് വിഡിയോയിലുള്ളത്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് താര കല്ല്യാണ്‍ തൊണ്ടയില്‍ ഒരു ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പതിവ് ദിവസമല്ല ഇന്ന് എന്നും അമ്മയോടൊപ്പം ആശുപത്രിയില്‍ പോവുകയാണ്.

തൊണ്ടയില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം, ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത് എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും മറ്റുമാണ് വീഡിയോയിൽ കാണിക്കുന്നത്. തുടര്‍ന്ന് തിരികെ വീട്ടില്‍ എത്തുന്നതും അത് കഴിഞ്ഞുള്ള വിശേഷങ്ങളും വിഡിയോയില്‍ പങ്കു വച്ചിരുന്നു. വീഡിയോക്ക് താഴെ താര കല്യാണിന് വേഗം സുഖമാകട്ടെ എന്ന് പറഞ്ഞുള്ള നിരവധി കമന്റുകളാണുള്ളത്

also read :തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News