മോസ്കോയും കരിങ്കടലിലെ റഷ്യൻ കപ്പലുകളും ലക്ഷ്യം; വീണ്ടും ഡ്രോണുകൾ അയച്ച് യുക്രെയ്ൻ

കരിങ്കടൽ വഴിയുള്ള യുക്രെയ്ൻ്റെ ചരക്ക് നീക്കം തടസ്സപ്പെടുത്തിയ റഷ്യൻ നടപടിക്കെതിരെ ഡ്രോണുകൾ കൊണ്ട് പ്രതിരോധം തീർക്കാനാണ് യുക്രെയ്ൻ സൈന്യത്തിൻറെ തീരുമാനം. കരിങ്കടലിൽ നങ്കൂരമിടുന്ന റഷ്യൻ കപ്പലുകൾക്ക് നേരെയും മോസ്കോ നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് നേരെയും ഡ്രോണുകൾ അയച്ച് ആക്രമണം കടുപ്പിക്കുകയാണ് യുക്രെയ്ൻ. ഒരു തവണ ആക്രമിക്കപ്പെട്ട കെട്ടിടത്തിലേക്ക് വീണ്ടും ഡ്രോണുപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണം റഷ്യയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മോസ്കോയുടെ തൊട്ടടുത്തുള്ള അതിർത്തി പ്രദേശങ്ങളിലും യുക്രെയ്ൻ വിമാനങ്ങൾ വട്ടമിടുന്നുണ്ട്. കരിങ്കടലിലെ കപ്പലുകൾ ലക്ഷ്യമിട്ട് എത്തുന്ന ഡ്രോണുകൾ റഷ്യ ഇലക്ട്രോണിക് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തിടുകയാണ്.

Also Read: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

അടുത്തയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ മുപ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന, യുക്രെയ്ൻ യുദ്ധം ചർച്ചയാകുന്ന യോഗത്തിൽ റഷ്യക്ക് ക്ഷണമില്ല. മെക്സിക്കോ പോലുള്ള രാജ്യങ്ങൾ റഷ്യയെ കൂടി പങ്കെടുപ്പിച്ചാലേ തങ്ങളുടെ പ്രതിനിധികളെ അയക്കുന്നുള്ളു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏകപക്ഷീയമായി സെലിൻസ്കിയുടെ പ്ലാൻ മാത്രം അവതരിപ്പിച്ച് പാസാക്കുകയാണ് യോഗത്തിൻ്റെ ലക്ഷ്യം എന്നാണ് റഷ്യൻ വാദം.

Also Read: ശാസ്ത്രമല്ല വലുത് വിശ്വാസമാണ്; സ്പീക്കർ മാപ്പ് പറയണം : ജി സുകുമാരൻ നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News