ആംബുലൻസുകൾക്ക് താരിഫ്, ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

Ambulance Fair

ആംബുലൻസ് ഫീസ് ഏകീകരിക്കുകയും ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുകയും ചെയ്ത് മന്ത്രി ഗണേശ് കുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. ആംബുലൻസിന്റെ ഏകീകരിച്ച നിരക്കിപ്രകാരമാണ് ഐസിയു സംവിധാനമുള്ള ആംബുലൻസിന് 10 കിലോമീറ്റർ 2500 രൂപ. സി ലെവൽ ആമ്പുലൻസുകൾക്ക് 1500 മിനിമം ചാർജ്. ബി ലെവൽ ആമ്പുലൻസുകൾക്ക് 1000 രൂപ മിനിമം ചാർജ്. ചെറിയ ആമ്പുലൻസുകൾക്ക് 800 രൂപ മിനിമം ചാർജ്. അധിക കിലോമീറ്ററിന് 25 രൂപ വീതം.

Also Read: വ്യവസായ ഇടനാഴി, സംസ്ഥാനം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് മന്ത്രി പി രാജീവ്

ബി പി എൽ വിഭാഗങ്ങൾക്ക് 20 % ഇളവ്. ക്യാൻസർ രോഗികൾക്കും 12 വയസിനു താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് 2 രൂപ ഇളവ് ലഭ്യമാകും. അപകടം നടന്നാൽ ഉടനെ സൗജന്യമായി ആശുപത്രികളിൽ എത്തിക്കും. താരിഫുകൾ ആംബുലൻസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. യാത്ര വിവരങ്ങൾ അടങ്ങിയ ലോഗ് ബുക്ക് ആംബുലൻസുകളിൽ നിർബന്ധമാക്കുകയും സംശയം തോന്നുന്ന ആമ്പുലൻസുകളിൽ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News