അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ല; കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍

പരസ്യപ്രതികരണത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ലെന്നും, എംപിമാരുമായി ആശയവിനിമയം നടത്തുമെന്നും താരിഖ് അന്‍വര്‍. അതേസമയം കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് എംപിമാരുടെ തീരുമാനം.

പരസ്യ പ്രതികരണങ്ങളില്‍ വലിയ അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്.അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. അതേസമയം കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് എംപിമാരുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വിജയിപ്പിക്കേണ്ട നേതൃത്വം തങ്ങളെ തോല്‍പ്പിക്കാന്‍ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നാണ് എംപിമാരുടെ കുറ്റപത്രം.

മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും രണ്ടാം നിര നേതാക്കള്‍ അപമാനിക്കുന്നത് നേതൃത്വത്തിന്റെ ഒത്താശയോടെ ആണെന്ന് ശശി തരൂര്‍, കെ.മുരളീധരന്‍, എം.കെ.രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്നു. വിഷയത്തില്‍ ഹൈക്കമാണ്ടിന്റെ അടിയന്തര ഇടപെടല്‍ തേടാനാണ് എംപിമാരുടെ നീക്കം. താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് എംപിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചൂവെന്നാണ് ആക്ഷേപം.പങ്കെടുക്കാത്ത യോഗത്തില്‍ തങ്ങളെക്കുറിച്ച് ഉണ്ടായ വിമര്‍ശനം ആസൂത്രിതമാണെന്നാണ് എം പിമാരുടെ വിലയിരുത്തല്‍. ഇക്കാര്യത്തിലുള്ള അതൃപ്തി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പരസ്യമാക്കുകയും ചെയ്തു. പാര്‍ട്ടി പുനഃസംഘടനയില്‍ അടക്കം നിലവിലെ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ എംപിമാര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News