ഒരു ഡ്രൈവർ കഥാപാത്രമാണ് മോഹൻലാലിന്റെത്, സിനിമ നടക്കുമോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു: തരുൺ മൂർത്തി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന തന്റെ അടുത്ത ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് തരുൺ മൂർത്തി.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിന്റെതെന്നാണ് തരുൺ മൂർത്തി പറഞ്ഞത്. സിനിമ നടക്കുമോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നുവെന്നും അപ്രതീക്ഷിതമായാണ് മോഹൻലാലിന്റെ കോൾ തനിക്ക് വന്നതെന്നും തരുൺ മൂർത്തി പറഞ്ഞു.പിന്നെ അത് ഏറ്റെടുത്ത് ചെയ്യാൻ ശ്രമിക്കുക എന്നതല്ലേ കാര്യം. അതിന് തയ്യാറാവുക എന്നതല്ലേ കാര്യം,എന്നും തരുൺ മൂർത്തി പറഞ്ഞു.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

സമയം കിട്ടിയതിനാൽ അഹോരാത്രം താനും പ്രൊഡക്ഷനിലെ പിള്ളേരും ഓടിനടന്ന് പണിയെടുത്തു. ഇപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ് എന്നും തരുൺ മൂർത്തി പറഞ്ഞു.

ALSO READ: അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജലവിതരണം മുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News