ടാര്‍സന് വിട; നടന്‍ റോണ്‍ ഇലൈ അന്തരിച്ചു

ron ely

പ്രേക്ഷകരെ ആവേശം കൊള്ളിച്ച ‘ടാര്‍സന്‍’ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ പിയേ‍ഴ്സ് ഇലൈ അന്തരിച്ചു. 86 വയസായിരുന്നു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ 29നായിരുന്നു അന്ത്യമെന്ന് താരത്തിന്‍റെ മകള്‍ കിര്‍സ്റ്റിന്‍ കാസലെ ഇലൈ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്.അച്ഛന്റെ സ്‌നേഹം മനസിലാക്കിയാല്‍ ഈ ലോകം കൂടുതല്‍ തിളക്കമുള്ളതും അര്‍ത്ഥവത്തായതുമാകുമെന്നും വൈകാരികമായി കാസലെ ഇലൈ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു കുറിപ്പ്.

1966 മുതല്‍ 1968 വരെ സംപ്രേഷണം ചെയ്ത ടാര്‍സന്‍ സീരീസില്‍ ടാര്‍സന്റെ വേഷത്തിലെത്തിയത് റോണ്‍ ആയിരുന്നു. അപകടം നിറഞ്ഞ സീനുകളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് നിരവധി പരിക്കുകൾ പറ്റിയിട്ടുണ്ട്. 2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News