ഇടുക്കിയില്‍ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു; ആദ്യ പരിഗണന അരിക്കൊമ്പന്

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലെ  സംഘർഷം രൂക്ഷമാകവെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. അരിക്കൊമ്പനാണ് ടാസ്ക് ഫോ‍ഴ്സ് ആദ്യ പരിഗണന നല്കകുന്നത്. ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ‍ജഡ്ജുമായ പി എ സിറാജുദീൻ ആണ്  ടാസ്ക്ക് ഫോഴ്സ് അധ്യക്ഷന്‍.

മൂന്നാർ ഡിഎഫ്ഒ, ദേവികുളം സബ് കളക്ടർ, ശാന്തൻപാറ എസ്എച്ചഒ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ ഫോ‍ഴ്സിലെ  അംഗങ്ങളാണ്. ടാസ്ക് ഫോ‍ഴ്സിന്റെ  ആദ്യ യോഗം ഓൺലൈനായി നടത്തി. 25  ന് ചിന്നക്കനാലിൽ അടുത്ത യോഗം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News