തസ്മിദ് തംസും ചെന്നൈയില്‍ എത്തി; സ്ഥിരീകരിച്ച് കേരള പൊലീസ്

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. എഗ്മോര്‍ എക്‌സ്പ്രസിലാണ് ചെന്നൈയിലെത്തിയത്. സ്ഥിരീകരണത്തെത്തുടര്‍ന്ന് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചംഗ സംഘമാണ് ചെന്നൈയിലേക്ക് തിരിച്ചത്.

ALSO READ:തസ്മിദിനെ കണ്ടെന്ന് ഐലന്‍ഡ് എക്‌സ്പ്രസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയുടെ മൊഴി

തസ്മിദ് ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്‌തെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് നിര്‍ത്തിയ സ്റ്റേഷനുകളിലും പരിശോധന തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവയുടേയും പരിശോധന തുടരുകയാണ്.

ALSO READ:തസ്മിദ് കന്യാകുമാരിയില്‍ ഇറങ്ങി; വീണ്ടും അതേ ട്രെയിനില്‍ തന്നെ കയറിയെന്ന് സ്ഥിരീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News